ന്യൂഡല്‍ഹി: രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയിലേക്ക് കടന്നുവെന്ന സംശയത്തെ ത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് വിവരം.
പ്രമുഖസ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നേരേയുള്ള ആക്രമണമാണ് ഇവരുടെ പദ്ധതിയെന്നാണ് രഹസ്യാന്വേഷണവിവരം. നഗരത്തിലെ റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹിയില്‍ കൂടുതല്‍ അര്‍ധസൈനികരെയും നിയോഗിച്ചു. ഇതിനിടെ, ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി ലഖ്‌നൗ ശതാബ്ദി എക്‌സ്പ്രസ് ഞായറാഴ്ച രാവിലെ ഗാസിയാബാദില്‍ നിര്‍ത്തി പരിശോധിച്ചു.
ഡല്‍ഹിക്കും കാണ്‍പുരിനുമിടയിലോടുന്ന തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം രാവിലെയാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍നിന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരു.ഡല്‍ഹി പോലീസ് വടക്കന്‍ റെയില്‍വേയെ വിവരമറിയിക്കുമ്പോഴേക്കും ലഖ്‌നൗ ശതാബ്ദി എക്‌സ്പ്രസ് 6.10ന് സ്റ്റേഷന്‍ വിട്ടിരുന്നു. തുടര്‍ന്ന് ഗാസിയാബാദില്‍ നിര്‍ത്തിയാണ് തീവണ്ടി പൂര്‍ണമായും പരിശോധിച്ചത്.
ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം എട്ടുമണിയോടെ ഗാസിയാബാദില്‍നിന്ന് പുറപ്പെട്ടു. ഈ പാതയിലോടുന്ന തീവണ്ടി സര്‍വീസുകളെല്ലാം തടസ്സപ്പെട്ടു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹി ഉള്‍പ്പെടെ നഗരത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തി.


