പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു , മൂന്ന് പേര്‍ക്ക് പരിക്കേറ്റു

indian-army

ശ്രീനഗര്‍:ജമ്മു-കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന്​ തീവ്രവാദികളെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്​. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു.

മറ്റ് സൈനിക ക്യാംപുകള്‍ക്ക് സമീപത്തും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സി.ആര്‍.പി.എഫി​​​​​​ന്റെ 185 ബറ്റാലിയന്‍ ക്യാംപിലാണ്​ ആക്രമണമുണ്ടായത്​. ശ്രീനഗറില്‍ 30 കിലോമീറ്റര്‍ അകലെയാണ്​ ക്യാംപ്​. തീ​​വ്രവാദികളും സുരക്ഷ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Top