സൂര്യഗ്രഹണം നേരിട്ട് കണ്ടു; ജയ്പൂരില്‍ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ജയ്പൂര്‍: ഡിസംബര്‍ 29ന് നടന്ന സൂര്യഗ്രഹണം നേരിട്ട് കണ്ട 15 പേര്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനിലാണ് സംഭവം. 10നും 20നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. ഇവരിപ്പോള്‍ ജയ്പൂരിലെ സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ അറിയിച്ചു.

Top