കാളയെ രക്ഷിക്കാന്‍ ശ്രമം; ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്

ജയ്പുര്‍: കാളയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ മിനിബസ് മറിഞ്ഞ് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

മുന്നില്‍ കേറിയ കാളയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും അദ്ദേഹത്തിന് വാഹനം നിയന്ത്രിക്കാനായില്ല തുടര്‍ന്ന് ബസ് മറിയുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള നാലു പേരെ ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിലും, മറ്റുള്ളവരെ നാഗൗര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Top