ജയ്പൂരില്‍ എ എസ് ഐ തസ്‌തികയിലേക്കുള്ള പ്രവേശന മത്സരത്തിനിടെ പൊലീസുകാരന്‍ മരണപ്പെട്ടു

police

രാജസ്ഥാന്‍: ജയ്പൂരില്‍ നടന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലേക്കുള്ള പ്രവേശന മത്സരത്തിനിടെ ഒരു പൊലീസുകാരന്‍ മരണപ്പെട്ടു. ജയ്പൂരിലെ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയ സുഷീല്‍ ആണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മത്സരത്തിനിടെ വീണ സുഷീലിനെ ഉടനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അമര്‍ നഗറിലെ ജല്‍ മഹല്‍ പ്രദേശത്താണ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള മത്സരം സംഘടിപ്പിച്ചിരുന്നത്.

Top