2008 ലെ ജയ്പൂര്‍ സ്‌ഫോടന കേസ്; നാല് പ്രതികള്‍ക്കും വധശിക്ഷ

ന്യൂഡല്‍ഹി: 2008ല്‍ 80 പേരുടെ മരണത്തിനിടയാക്കിയ ജയ്പൂര്‍ സ്‌ഫോടന കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ. ജയ്പൂരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

സര്‍വാര്‍ ആസ്മി, മുഹമ്മദ് സൈഫ്, സൈഫൂര്‍ റഹ്മാന്‍, സല്‍മാന്‍ എന്നീ നാല് പ്രതികളെയാണ് തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിട്ടത്.  കേസിലെ അഞ്ചാം പ്രതി ഷഹബാസ് ഹുസ്സൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.

2008 മേയ് പതിമൂന്നിന് വൈകിട്ട് 7.20നായിരുന്നു ജയ്പൂര്‍ സ്‌ഫോടന പരമ്പര സംഭവിച്ചത്. സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്ത് ഇടങ്ങളിലായിരുന്നു പ്രതികള്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ ഒമ്പതിടത്തും സ്ഫോടനം നടന്നു. ഇതിന്റെ കേസ് 2008 ഡിസംബറില്‍ ആയിരുന്നു വിചാരണ തുടങ്ങിയത്.

Top