ജയ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; വിമാന സര്‍വ്വീസ് വൈകി

ജയ്പൂര്‍: ജയ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഞായറാഴ്ച രാവിലെ വിമാനത്താവളത്തില്‍ ജയ്പൂര്‍ സ്വദേശിയായ ജെ.പി. ചൗധരിയാണ് ഭീഷണി ഉയര്‍ത്തിയത്. സംഭവത്തെ തുടര്‍ന്നു ജയ്പൂരില്‍ നിന്നും ഡല്‍ഹിക്കുള്ള വിമാനം 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

വിമാനത്തില്‍ കയറുന്നതിനു മുന്‍പുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്നു ഇയാളുടെ ബാഗില്‍ സിഐഎസ്എഫ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്നു രാവിലെ 10.40ന് പുറപ്പെടേണ്ട വിമാനം 11.23നാണ് പുറപ്പെട്ടത്.

Top