Jain temple in Ujjain restrains entry of girls wearing jeans, skirts

ഉജ്ജയിന്‍: ജീന്‍സും സ്‌കര്‍ട്ടും ധരിച്ചെത്തുന്ന എട്ട് വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണ്ടെന്ന് ഉജ്ജയിനിലെ ജൈന ക്ഷേത്ര ഭരണ സമതി തീരുമാനിച്ചു.

ശ്വേതാംബര്‍ ജൈന സമാജ റിഷഭദേവ് ക്ഷേത്ര ട്രെസ്റ്റിന്റേതാണ് തീരുമാനം. ഭാരതീയ വേഷങ്ങള്‍മാത്രം ധരിച്ചെത്തുന്നവര്‍ക്കേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കുകയുള്ളു.

വിദേശ വസ്ത്രങ്ങളായ ജീന്‍സ്, ടി-ഷേര്‍ട്ട്, സ്‌കര്‍ട്ട്‌, ടോപ് തുടങ്ങിയവ ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് ട്രെസ്റ്റ് പ്രസിഡന്റ് മഹേന്ദ്ര സിറോളിയ പറഞ്ഞു.

ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തലയില്‍ മുണ്ടിടണമെന്നും നിര്‍ദേശമുണ്ട്. വിദേശ വസ്ത്രങ്ങള്‍ ധരിച്ചെത്തുമ്പോള്‍ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കോട്ടം സംഭവിക്കുന്നെന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശരിയായ വസ്ത്രധാരണത്തോടെ എത്തുന്നവര്‍ക്ക് ഒരിക്കലും വിലക്കില്ലെന്നും ക്ഷേത്രം ട്രെസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

Top