‘ജയിലര്‍ ഒടിടിയിലേക്ക്;സെപ്റ്റംബര്‍ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍

ജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ ഒടിടിയിലേക്ക്.സെപ്റ്റംബര്‍ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം ഒടിടി റിലീസായി എത്തുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായ ചിത്രമാണ് ‘ജയിലര്‍’.നെല്‍സണ്‍ ദിലീപ്കുമാറാണ് ‘ജയിലര്‍’സംവിധാനം ചെയ്തിരിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകന്‍ ആണ് വില്ലന്‍ വേഷത്തില്‍.തമന്ന, രമ്യ കൃഷ്ണന്‍, യോഗി ബാബു, സുനില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.തമന്ന, രമ്യ കൃഷ്ണന്‍, യോഗി ബാബു, സുനില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

Top