‘ജയിലര്‍ 2’ വരും; നെല്‍സണ്‍ കോടികള്‍ അഡ്വാന്‍സ് വാങ്ങിയെന്ന് റിപ്പോര്‍ട്ട്

മീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് രജനികാന്ത് നായകനായ ജയിലര്‍.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു.ഇപ്പോഴിതാ ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടന്ന് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍. ചിത്രത്തിനായി സണ്‍ പിക്‌ച്ചേഴ്‌സ് 55 കോടി രൂപ സംവിധായകന് അഡ്വാന്‍സ് നല്‍കിയതായി തമിഴകത്ത് നിന്നുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.തലൈവരുടെ 170 -മത്തെ ചിത്രവും ലോകേഷ് കനകരാജിനൊപ്പമുള്ള 171 -മത്തെ ചിത്രവും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇവ രണ്ടും പൂര്‍ത്തിയായ ശേഷം മാത്രമേ ജയിലര്‍ 2 വിലേക്ക് കടക്കൂവെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍.

ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയിലറിന്റെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം ഭാഗം വരുമെന്നും ഇതിനോട് അനുബന്ധിച്ച് നെല്‍സണ് അഡ്വാന്‍സ് തുക കൈമാറിയെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നു. 55 കോടിയാണ് അഡ്വാന്‍സ് ആയി നെല്‍സണ് നല്‍കിയത്. തലൈവര്‍ 170, തലൈവര്‍ 171 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയിലര്‍2 പ്രഖ്യാപിക്കും. അനിരുദ്ധ് തന്നെ ആകും രണ്ടാം ഭഗത്തിന് സംഗീതം ഒരുക്കുകയെന്നും വിവരമുണ്ട്. അതേസമയം, രണ്ടാം ഭാഗത്തില്‍ വിനായകന്‍ ഉണ്ടായിരിക്കില്ല. കാരണം ആദ്യഭാഗത്തില്‍ വിനായകന്‍ മരിക്കുന്നതായി കാണിച്ചിട്ടുണ്ട്.

Top