രാഹുൽഗാന്ധിക്ക് തടവുശിക്ഷ: അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്; നിയമപോരാട്ടത്തിന് അഞ്ചം​ഗ സമിതി

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ തടവുശിക്ഷ വിധിച്ചതിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു. എഐസിസി ആസ്ഥാനത്ത് വൈകീട്ട് അഞ്ചുമണിക്കാണ് യോഗം. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ യോഗത്തിൽ അധ്യക്ഷത വഹിക്കും.

പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, പിസിസി പ്രസിഡന്റുമാർ, കോൺഗ്രസ് നിയമസഭ കക്ഷി നേതാക്കന്മാർ, പാർട്ടി ബഹുജനസംഘടനാ തലവന്മാർ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിമർശിച്ചതിന്റെ പേരിലാണ് രാഹുൽ ഗാന്ധിയെ ബിജെപി വേട്ടയാടുന്നതെന്നും, സൂറത്ത് കോടതി വിധിയെ നിയമപരമായി നേരിടുമെന്നും ഖാർഗെ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Top