ചലച്ചിത്ര നടി ജയപ്രദയ്ക്ക് തടവുശിക്ഷ

ചെന്നൈ: ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.5000 രൂപ പിഴയടക്കാനും കോടതി നിര്‍ദേശിച്ചു. ജീവനക്കാരുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ലെന്നായിരുന്നു പരാതി. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു.

അണ്ണാശാലയില്‍ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇ.എസ്.ഐ അടക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്. ജീവനക്കാരുടെ വിഹിതം പിടിച്ചെടുത്തിട്ടും ഇ.എസ്.ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നാണ് പരാതി. ഇതിനെതിരേ ജയപ്രദ ഹൈകോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതി കേസ് തീര്‍പ്പാകട്ടെ എന്നായിരുന്നു ഹൈകോടതി നിലപാട്.

Top