ഉത്തര്‍പ്രദേശിലെ എല്ലാ ജയിലുകളിലും ഇനി മുതല്‍ ‘ജയില്‍ റേഡിയോ’ വരുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ ജയിലുകളിലും ഇനി മുതല്‍ റേഡിയോകള്‍ സ്ഥാപിക്കുമെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ പറഞ്ഞു. 2021ഓടെ ‘ജയില്‍ റേഡിയോ’ പദ്ധതി എല്ലാ ജയിലുകളിലും നടപ്പാക്കും.

സംസ്ഥാനത്തെ 26 ജയിലുകളില്‍ സ്ഥാപിച്ച ജയില്‍ റേഡിയോ പദ്ധതി വിജയം കണ്ടതോടെയാണ് മുഴുവന്‍ ജയിലുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ആകെ 70 ജയിലുകളാണ് ഉള്ളത്. ‘ജയില്‍ റേഡിയോ’ പദ്ധതി തടവുകാരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കി വ്യക്തിത്വ വികസനത്തിന് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സമാനമായി കേരളത്തിലെ തടവുകാര്‍ക്കും ഇനി വിശ്രമവേളകളില്‍ സംഗീതം ആസ്വദിക്കാനായി എഫ് എം റേഡിയോ ആരംഭിച്ചു. കണ്ണൂര്‍ സബ്ജയിലിലാണ് തടവുപുള്ളികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യം വെച്ചുള്ള പുതിയ പദ്ധതി നടപ്പാക്കയിരിക്കുന്നത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത്.

Top