കൊലപാതകക്കേസ്; സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ തൂക്കിലേറ്റി

SUICIDE

റിയാദ്: സൗദിയില്‍ കൊലപാതകക്കേസില്‍ ശിക്ഷവിധിച്ച രണ്ട് ഇന്ത്യക്കാരെ തൂക്കിലേറ്റി. ഹോഷിയാപുര്‍ സ്വദേശികളായ സത്വീന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിങ് എന്നിവരെയാണ് തൂക്കിലേറ്റിയത്.

ഫെബ്രുവരി 28ന് തൂക്കിലേറ്റിയെങ്കിലും ഇന്നാണ് സൗദി ഭരണകൂടം ശിക്ഷ നടപ്പാക്കിയ കാര്യം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചത്. ശിക്ഷ നടപ്പാക്കുന്ന വിവരം അറിയിച്ചില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി.

ഇമാമുദ്ദീന്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും പിടിയിലായത്. മോഷ്ടിച്ച പണം പങ്കുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ശിക്ഷ ഒഴിവാക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ച് സത്വീന്ദര്‍ കുമാറിന്റെ ഭാര്യ വിദേശ കാര്യ മന്ത്രാലയത്തിന് കത്തെഴുതിയപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയുന്നത്.

Top