ലീഗില്‍ 22 ഗോളുകള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സാഞ്ചോ

ഡോര്‍ട്മുണ്ട് ജര്‍മന്‍ ബുന്ദസ് ലിഗ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനായി കളിക്കുന്ന ഇംഗ്ലിഷ് മിഡ്ഫീല്‍ഡില്‍ 51 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി ജെയ്ഡന്‍ സാഞ്ചോ. ലീഗില്‍ 22 ഗോളുകള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണിപ്പോള്‍ ജെയ്ഡന്‍ സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ജെയ്ഡന്‍ സാഞ്ചോയുടെ ഗോളുകള്‍ക്ക് ഡോര്‍ട്ട്മുണ്ടിനെ ജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു സാഞ്ചോ.

Top