അഖിലേഷ് യാദവിനെതിരെ ‘ജയ് ശ്രീറാം’ മുഴക്കി യുവാവ്

akhilesh Yadav

ലക്‌നൗ : സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ ‘ജയ് ശ്രീറാം’ മുഴക്കി യുവാവ്. ഉത്തര്‍പ്രദേശിലെ കനൗജില്‍ വെച്ചാണ് സംഭവം. പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തിനിടെ ‘ജയ് ശ്രീറാം’ എന്ന് മുദ്രവാക്യം മുഴക്കിയ ശേഷം ഗോവിന്ദ് കുമാര്‍ ശുക്ല എന്ന യുവാവ് ബഹളം വെക്കുകയായിരുന്നു.

ശേഷം പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബഹളമുണ്ടാക്കിയ യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാരോപിച്ചാണ് പ്രതിയെ ആക്രമിച്ചത്. പിന്നീട് ഗോവിന്ദ് കുമാര്‍ ശുക്ലയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Top