ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ പങ്കാളിയായ ഏറ്റവും മികച്ച ചിത്രമാണ് ജയ് ഗണേഷ് ; ഉണ്ണി മുകുന്ദന്‍

ണ്ണി മുകുന്ദന്‍ നായകനായി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം റിലീസാകുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ‘ജയ് ഗണേഷ്’എന്ന് ഉണ്ണി പറയുന്നു.

‘ജയ് ഗണേഷ് ഇപ്പോള്‍ കണ്ട് തീര്‍ത്തതേയുള്ളൂ. വിനയം മാറ്റിനിര്‍ത്തിയാല്‍ സത്യസന്ധമായി എനിക്ക് പറയാനാവും, ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ പങ്കാളിയായ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ഏപ്രില്‍ 11 ന് സ്‌ക്രീനുകളില്‍ രോമാഞ്ചം ഉറപ്പാണ്’, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് വിപിന്‍ ദാസ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്, ഡിഐ ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് ഡിടിഎം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്.

Top