‘ജയ് ഭീം’ സംവിധായകന്റെ പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകും

rajini

ജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ പ്രൊജക്റ്റിലാണ് രജനികാന്ത് നായകനാകുക. ‘തലൈവര്‍ 170’ എന്നാണ് രജനികാന്ത് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2024ല്‍ റിലീസ് ചെയ്യാനാണ് ആലോചന.

ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും രജനികാന്ത് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റ പ്രമേയം സംബന്ധിച്ച് സൂചനകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. അനിരുദ്ധ് ആയിരിക്കും സംഗീത സംവിധായകൻ. ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ രജനികാന്ത്.

Top