ജഹാംഗീർപുരി സംഘർഷം: ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അതേസമയം, സിപിഎം പിബി അംഗം വൃന്ദാ കാരാട്ടും വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ നടന്ന ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി ലഭിച്ചു.

നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മുനിസിപ്പൽ നീക്കമെന്ന് കാട്ടിയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. ഇതിനിടെയിൽ ഏകപക്ഷീയമായ നടപടിയാണ് മുനിസിപ്പിൽ കോർപ്പറേഷൻറെ എന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന ഏകപ്രതീക്ഷയിലാണ് ജഹാംഗീർപുരിയിലെ താമസക്കാർ. അന്തിമ വിധി മറിച്ചായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ മുനിസപ്പൽ കോർപ്പറേഷൻറെ ഭാഗത്ത് നിന്നും ഉണ്ടാകും.

Top