ജാഗ്വാറിന്റെ ഇലക്ട്രിക് വാഹനമായ ഐ-പേസ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തും. ജാഗ്വാറിന്റെ സിഗ്നേച്ചര്‍ ഗ്രില്ല് എല്‍ഇഡി ഹെഡ്ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സ്ലോപ്പിങ് ബോണറ്റ്, കര്‍വ്ഡ് റിയര്‍ സ്ക്രീന്‍ എന്നിവയാണ് ഐ-പേസിന്റെ രൂപം.
400 പിഎസ് പവറും 696 എന്‍എം ടോര്‍ക്കും വാഹനത്തിന് കരുത്തേകും. 90 കിലോവാട്ട് ലിതിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ വാഹനം സഞ്ചരിക്കും.
2020-ന്റെ അവസാനത്തോടെ തന്നെ ജാഗ്വാറിന്റെ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും ഇലക്ട്രിക് ബാറ്ററി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. ജാഗ്വാര്‍-ലാന്‍ഡ് റോവറിന്റെ ഐ-പേസ് ആണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യ വാഹനം.