ജാഗ്വറിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ എക്‌സ്‌ജെ 50 വിപണിയില്‍ ; വില 1.11 കോടി

ബ്രിട്ടീഷ് ആഡംബര വാഹനനിര്‍മാതാക്കളായ ജാഗ്വറിന്റെ എക്‌സ്‌ജെ ശ്രേണിയിലേക്ക്
എക്‌സ്‌ജെ50 സ്‌പെഷ്യല്‍ എഡീഷന്‍ വരുന്നു. 1.11 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെ എത്തുന്ന ഈ വാഹനത്തിനുള്ള ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

പുതിയ ഡിസൈനിലുള്ള ബമ്പറുകളും 19 ഇഞ്ച് അലോയ് വീല്‍, ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, സൈഡിലും പിന്നിലും നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ എഡീഷന്‍ ബാഡ്ജ് എന്നിവയാണ് എക്സ്റ്റീരിയറില്‍ പുതുമ നല്‍കുന്നത്.

ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കൂടുതല് സൗകര്യം പ്രദാനം ചെയ്യുന്ന പുതിയ സീറ്റുകളും സെന്റര്‍ ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള എക്‌സ്‌ജെ50 ബാഡ്ജ്, ആനോഡൈസ്ഡ് മെറ്റല്‍ ആവരണമുള്ള ഗിയര്‍ പെഡല്‍, ഇലുമിനേറ്റഡ് ട്രെഡ്‌പ്ലേറ്റ് എന്നിവയാണ് ഇന്റീരിയറില്‍ ഒരുക്കിയിട്ടുള്ളത്. 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് എക്‌സ്‌ജെ50ന് കരുത്ത് പകരുന്നത്. 306 എച്ച്പി പവറാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്.

Top