ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ പുറത്തിറങ്ങി ; വില 35.99 ലക്ഷം മുതല്‍

jaguar-xe

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍. പുതിയ ജാഗ്വാര്‍ ഇന്‍ജെനിയം XE, XF പതിപ്പുകളുടെ വില യഥാക്രമം 35.99 ലക്ഷം, 49.80 ലക്ഷം രൂപ മുതലാണ്.

197 bhp, 247 bhp എന്നീ രണ്ടു ട്യൂണിംഗ് നിലയിലാണ് പുതിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. എട്ടു സ്പീഡ് ഇലക്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പുതിയ പെട്രോള്‍ പതിപ്പുകളില്‍ നല്‍കിയിരിക്കുന്നത്. പേറ്റന്റ് നേടിയ ‘വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്‌നോളജി’യാണ് ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത്.

Top