കൂടുതല്‍ സ്റ്റൈലിഷായി ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയൊരു മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തി. ജാഗ്വാര്‍ എക്സ്ഇയുടെ പുതിയ പതിപ്പാണ് ജാഗ്വാര്‍ ലാന്‍ഡ് അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എസ്, എസ്ഇ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം പുറത്തിറക്കിയത്.

ലെതറിലും സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കിലുമാണ് ജാഗ്വാര്‍ എക്സ്ഇയുടെ അകത്തളം ഒരുങ്ങിയത്. ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഡാഷ്ബോഡ്. 10.2 ഇഞ്ച് ടച്ച് പ്രോ-ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇ-പേസ്, എഫ്-ടൈപ്പ് വാഹനങ്ങളിലേതിന് സമാനമായും പിസ്റ്റല്‍ ഗ്രിപ്പ് ഗിയര്‍ സെലക്ടര്‍ എന്നിവ എക്സ്ഇയില്‍ പുതുമയാണ്.

ഉയരം കുറഞ്ഞതും കൂടുതല്‍ സൗകര്യങ്ങള്‍ ഇന്റീരിയറില്‍ ഒരുക്കിയതുമാണ് എക്സ്ഇയുടെ പ്രധാനമാറ്റം. ഈ വാഹനത്തിന് 44.98 ലക്ഷം രൂപയും 46.32 ലക്ഷം രൂപയുമാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Top