XE 20d ഡീസല്‍ പതിപ്പുമായി വീണ്ടും ജാഗ്വാര്‍ എത്തുന്നു ; വില 43.21 ലക്ഷം രൂപ

jagaur-xe-20d

ണ്ടു വര്‍ഷം മുമ്പ് XEയുടെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരുന്നു ജാഗ്വാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഡീസല്‍ പതിപ്പ് XE 20d മോഡലുമായി ജാഗ്വാര്‍ വീണ്ടും എത്തിയിരിക്കുന്നു. ജാഗ്വാര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ താരമാണ് XE 20d. 43.21 ലക്ഷം രൂപയാണ് ജാഗ്വാര്‍ XE 20d യുടെ എക്‌സ്‌ഷോറൂം വില.

2.0 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ എഞ്ചിനാണ് XE യില്‍. കാറിലുള്ള എഞ്ചിന് 182 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും. എട്ടു സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. 17 ഇഞ്ച് ഏഴു സ്‌പോക്ക് അലോയ് വീലുകളിലാണ് കാര്‍ ഒരുങ്ങുന്നത്.

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് ഒമ്പതു സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 228 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

Top