വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്; ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയും ടാറ്റ പവറും ധാരണയായി

കാര്‍ നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയും ടാറ്റ പവറും തമ്മില്‍ കൈകോര്‍ക്കുന്നു. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് ആവശ്യങ്ങള്‍ നടപ്പാക്കുന്നതിലാണ് രണ്ട് കാര്‍ നിര്‍മാതാക്കള്‍ ധാരണയായത്.

ഇതുപ്രകാരം ലാന്‍ഡ് റോവറിന്റെ രാജ്യത്തെ 27 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഉപഭോക്താവിന്റെ വീട്ടിലും ഓഫീസിലും ടാറ്റ പവറിന്റെ സേവനം ലഭിക്കുന്നതായിരിക്കുമെന്നാണ് വാര്‍ത്ത.

അതോടൊപ്പം തന്നെ പൊതു ഇടങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതായിരിക്കും. വൈദ്യുത എസ്.യു.വി.യായ ഐ പേസിന്റെ ഇന്ത്യയിലെ അവതരണത്തിന് മുന്നോടിയായാണ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. ഏഴ് മുതല്‍ 50 കിലോവാട്ട് ശേഷിയുള്ള എ.സി., ഡി.സി. ചാര്‍ജറുകള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വവും ടാറ്റ പവറിനാണുള്ളത്.

എന്നാല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും അത് പരിപാലിക്കാനുള്ള ഉത്തരവാദിത്ത്വവും ടാറ്റ പവറിന്റേതാണ്.

Top