ആഢംബരത്തിന്റെ പ്രൗഢിയില്‍ റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വേര്‍ട്ടബിള്‍ ; മാര്‍ച്ച് 27ന് ഇന്ത്യയില്‍

rangeover

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ നിരയിലെ ആദ്യത്തെ കണ്‍വേര്‍ട്ടബിള്‍ എസ്.യു.വി. റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വേര്‍ട്ടബിളിനെ കമ്പനി മാര്‍ച്ച് 27ന് ഇന്ത്യയില്‍ എത്തിക്കും. രാജ്യത്തെ തന്നെ ആദ്യത്തെ ലക്ഷ്വറി കോംപാക്ട് കണ്‍വേര്‍ട്ടബിള്‍ എസ്.യു.വി. എന്ന പേരും ഇവോക്ക് കണ്‍വേര്‍ട്ടബിളിനുണ്ട്.

ചെറിയ ബൂട്ടിനൊപ്പം ടൂ ഡോറാണ് ഇവോക്ക് കണ്‍വേര്‍ട്ടബിളിനുള്ളത്. കാറില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും. 1998 സിസി ഫോര്‍ സിലിണ്ടര്‍ ഇഞ്ചീനിയം പെട്രോള്‍ എന്‍ജിന്‍ 237 ബിഎച്ച്പി പവറും 340 എന്‍എം ടോര്‍ക്കുമേകും. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

റഗുലര്‍ ഇവോക്കിനെക്കാല്‍ നീളം അല്‍പം കൂടുതലുണ്ട് കണ്‍വേള്‍ട്ടിബിളിന്, എന്നാല്‍ വീതിയും ഉയരവും കുറവാണ്, 1900 എംഎം വീതിയും 1609 എംഎം ഉയരവും ഇതിനുണ്ട്. 2015 ല്‍ ലോസ് ആഞ്ചല്‍സ് മോട്ടോര്‍ ഷോയിലാണ് ലാന്‍ഡ് റോവറിന്റെ ഈ കണ്‍വേര്‍ട്ടിബിള്‍ ആദ്യമായി അവതരിച്ചത്. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം 80-85 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്.

Top