ആഗോളതലത്തില്‍ നിരത്തിലിറങ്ങാന്‍ തയ്യാറായി ഇ – പേസ്

ജാഗ്വര്‍ നിരയിലെ ഏറ്റവും ചെറിയ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഇപേസ് ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ പുറത്തിറങ്ങും.

നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇപേസ് അവതരിപ്പിക്കുന്നതോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയാണുള്ളത്.

പെര്‍ഫോമെന്‍സ് എസ്.യു.വി എഫ് സ്‌പേസുമായി ചേര്‍ന്നുനില്‍ക്കുന്ന രൂപമാണ് ഇതിനുള്ളത്.

ഐക്കണിക് ജാഗ്വര്‍ ഡിസൈന്‍ പിന്തുടരുന്ന ഇപേസിന്റെ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ് എഫ്‌സ്‌പേസിന്റെ മാതൃകയിലാണുള്ളത്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയെല്ലാം ഇപേസിന്റെ പ്രത്യേകതകളാണ്.

ഡീസല്‍ പതിപ്പ് 150 പിഎസ്, 180 പിഎസ്, 240 പിഎസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ട്യൂണിലും 250 പിഎസ്, 300 പിഎസ് കരുത്ത് പെട്രോള്‍ എഞ്ചിനിലും ലഭിക്കും. 300 പിഎസ് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ടോപ് പെട്രോള്‍ വേരിയന്റിന് 6.4 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. പരമാവധി വേഗതയായി കണക്കാക്കുന്നത് മണിക്കൂറില്‍ 243 കിലോമീറ്ററാണ് .

ആറ് എയര്‍ബാഗ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേര്‍ഡ് ട്രാഫിക് മോണിറ്റര്‍, പാര്‍ക്ക് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിങ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ട്രെയിലര്‍ സ്‌റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, എബിഎസ്, കോര്‍ണര്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നവയാണ്.

Top