അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ  മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് കുറവന്‍കോണത്തെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് ജാഗീ ജോണ്‍ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഫ്‌ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.

മോഡലിംഗ് രംഗത്ത് സജീവമായ ജാഗി ജോണ്‍, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ് .

 

Top