ജ്യോതിക ചിത്രം ‘മഗളിര്‍ മട്ടും’ സെപ്റ്റംബര്‍ 15ന് തിയറ്ററുകളിൽ എത്തും

ജ്യോതിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മഗളിര്‍ മട്ടും സെപ്റ്റംബര്‍ 15ന് തിയറ്ററുകളിൽ എത്തും.

സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നടന്‍ സൂര്യയാണ് മഗളിര്‍ മട്ടുമിന്റെ റിലീസ് തീയതി അറിയിച്ചത്.

ദേശീയ അവാര്‍ഡ് ജേതാവ് ബ്രമ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉര്‍വ്വശി, ഭാനുപ്രിയ, നാസ്സര്‍, മയില്‍സാമി, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ജ്യോതിക എത്തുന്നത്.

Top