ഗാനം ആലപിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറലാകുന്നു

ഗാനം ആലപിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറലാകുന്നു. നല്ലൊരു അഭിനേതാവ് മാത്രമല്ല ഗായകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം അദ്ദേഹം ഒരിക്കല്‍ക്കൂടി പാടാന്‍ ശ്രമിക്കുന്ന വീഡിയോണ് വൈറലാകുന്നത്. ഗായകനായ രവിശങ്കറും സംഘവുമാണ് അദ്ദേഹത്തിനെ പാട്ട് പാടാന്‍ പ്രേരിപ്പിക്കുന്നത്. പെരിയാറേ എന്നഗാനമാണ് അദ്ദേഹം പാടിയിരിക്കുന്നത്.

നേരത്തെയും അദ്ദേഹം പാട്ട് മനസ്സിലാക്കുകയും പാടുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. അപകടനില തരണം ചെയ്ത് അദ്ദേഹം ഇനിയും അഭിനയരംഗത്തേക്ക് വരുമോ എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമപ്രവര്‍ത്തകരും.

Top