ആന്ധ്രാപ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടുമോ?നിര്‍ണായക നീക്കവുമായി ജഗന്‍

അമരാവതി: മൂന്ന് തലസ്ഥാനങ്ങള്‍ രൂപവത്കരിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തള്ളിയതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ നീക്കം. ജഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൗണ്‍സില്‍ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ഇതുസംബന്ധിച്ച പ്രമേയം അവിടെ അനായാസം പാസാകുമെന്ന് ഉറപ്പാണ്. കൗണ്‍സില്‍ പിരിച്ചുവിടാനുള്ള പ്രമേയം പാസായാല്‍ അത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും.

175 അംഗ നിയമസഭയില്‍ ജഗന്‍ സര്‍ക്കാരിന് 151 എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ട്. എന്നാല്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കുദേശത്തിന് 58 അംഗ കൗണ്‍സിലില്‍ 27 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. ഇതാണ് കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നില്‍.

Top