ജഗന്‍ മോഹന്‍ റെ്ഡ്ഡിയുടെ അമ്മാവന്‍ തിരുമല ക്ഷേത്രത്തിന്റെ ബോര്‍ഡ് ചെയര്‍മാന്‍

അമരാവതി: തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിന്റെ ചെയര്‍മാനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവനും വൈ എസ് ആര്‍ സി പി നേതാവുമായ വൈ വി സുബ്ബ റെഡ്ഡിയെ നിയമിച്ചു.

സ്പെഷ്യല്‍ ചീഫ് സെക്രട്ടറി മന്‍മോഹന്‍ സിങാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 22 ന് സുബ്ബ റെഡ്ഡി ചെയര്‍മാനായി ചുമതലയേല്‍ക്കും. ബോര്‍ഡിലെ മറ്റ് അംഗങ്ങളെയും ഉടന്‍ നിയമിക്കുമെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.ദേവസ്വം ചെയര്‍മാന്‍ പദവി കാബിനറ്റ് റാങ്കുള്ള പദവിയാണ്.

Top