ആന്ധ്രയില്‍ അനുമതിയില്ലാതെ സിബിഐ റെയ്ഡ് നടത്തരുതെന്ന ഉത്തരവ് ജഗന്‍ മോഹന്‍ റദ്ദാക്കി

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആന്ധ്രപ്രദേശില്‍ സിബിഐ പരിശോധനകള്‍ നടത്തരുതെന്ന ഉത്തരവ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി റദ്ദാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചന്ദ്രബാബു നായിഡു ഇറക്കിയ ഉത്തരവാണ് ജഗന്‍ മോഹന്‍ റെഡ്ഡി തിരുത്തിയത്.

സിബിഐക്ക് സംസ്ഥാനത്തിന്റെ അധികാര പരിധിക്കുളളില്‍ നടക്കുന്ന കേസുകളില്‍ ഇടപെടാനാകില്ലെന്നും സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോക്ക് മാത്രമേ റെയ്ഡുകള്‍ നടത്താനാകൂ എന്നുമായിരുന്നു വിവാദ ഉത്തരവ്. അഴിമതി ആരോപണങ്ങള്‍ കാരണം സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് നിബന്ധന ഏര്‍പ്പെടുത്താനുളള കാരണമായി ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടിയത്.

Top