ബി.ജെ.പി പാളയത്തിലേക്ക് വൈ.എസ്.ആർ കോൺഗ്രസ്സും ?

Jagan Mohan Reddy

അമരാവതി : നിയുക്ത ആന്ധ്രാ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായി ജഗന്‍മോഹന്‍ റെഡ്ഡി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാരിന് പുറത്തുനിന്ന് പ്രശ്‌നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.

ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

175 സീറ്റില്‍ 149 നേടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രയുടെ ഭരണം പിടിച്ചത്. മുഖ്യ എതിരാളികളായിരുന്ന ടിഡിപി 25 സീറ്റിലൊതുങ്ങി. ഒരു സീറ്റില്‍ ജനസേന പാര്‍ട്ടി വിജയിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും ഒരിടത്തും വിജയിക്കാനായിരുന്നില്ല. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ ലോകേഷ് തോറ്റു.

അടുത്ത വ്യാഴാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭയിലേക്കും വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. 25 സീറ്റുകളില്‍ 22 എണ്ണം പാര്‍ട്ടി നേടിയിരുന്നു.

Top