Jagadish supported CM

തിരുവനന്തപുരം: ഏറ്റവും ക്ലീന്‍ ഇമേജുള്ള മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ജഗദീഷ്. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും മുഖ്യമന്ത്രിയെ സമീപിക്കാം. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സന്ദര്‍ശിക്കാനെത്തിയ ജഗദീഷ് പറഞ്ഞു.

താന്‍ പോലും അപ്പോയിന്റ്‌മെന്റ് എടുക്കാതെയാണ് അദ്ദേഹത്തെ കാണാന്‍ എത്താറുള്ളത്. മുഖ്യമന്ത്രിയുടേത് മാതൃകാ കുടുംബമാണ്. അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കൊപ്പം താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.

Top