നടികള്‍ക്കെതിരെ കെപിഎസി ലളിത നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് ജഗദീഷ്

കൊച്ചി: അമ്മയുടെ ഔദ്യോഗിക വക്താവ് താൻ തന്നെയെന്ന് വീണ്ടും ജഗദീഷ്. നടികൾക്കെതിരെ കെപിഎസി ലളിത നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്നും സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അമ്മയുടെ നിലപാട് അല്ലെന്നും ജഗദീഷ് തുറന്നടിച്ചു.

ചട്ടങ്ങൾക്കപ്പുറം ധാർമ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക എന്നും ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സിദ്ദിഖിനെ തള്ളി കൊണ്ട് സംഘടനയുടെ വക്താവ് ജഗദീഷ് ആണെന്ന് അമ്മ സംഘടനയും പറഞ്ഞിരുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങൾ വാർത്താ സമ്മേളനം നടത്തിയത് സംഘടന അറിയാതെയെന്നും സിദ്ദിഖിന്റെ നടപടി പൊതു സമൂഹത്തിൽ അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കിയെന്നും വിഷയം ചർച്ച ചെയ്യാൻ 19ന് അവെയ്‌ലബിൾ എക്‌സിക്യുട്ടീവ് യോഗം നടത്തുമെന്നമാണ് അമ്മ അറിയിച്ചത്.

ജഗദീഷ് അമ്മ സംഘടയുടെ വക്താവല്ലെന്നും ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് അമ്മയുടെ തീരുമാനമല്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

Top