ധനുഷ് ചിത്രം ‘ജഗ തന്തിരം’; കിടിലന്‍ ഗാനം കാണാം

നുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ജഗ തന്തിരത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ധനുഷും സന്തോഷ് നാരായണനും റൗഡി ബേബി ഗാനം ആലപിച്ച ദീയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സന്തോഷ് നാരായണനാണ്.

ഐശ്വര്യ രാജേഷും സഞ്ജന നടരാജനുമാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നത്. യുകെയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. മധുരൈ ഗാങ്സ്റ്റര്‍ ആയും ലണ്ടനില്‍ താമസിക്കുന്ന കഥാപാത്രവുമാണ് ഇവ. ഐശ്വര്യ ലക്ഷ്മി ലണ്ടനിലെ കഥാപാത്രവും സഞ്ജന മധുരൈയിലുമാണ്.

ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. മലയാള താരം ജോജു ജോര്‍ജ്, മദ്രാസ് താരം കലൈയരാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Top