മെഗാസ്റ്റാര്‍ ചിത്രം ‘ബിഗ് ബി’യില്‍ ജാഫര്‍ ഇടുക്കിയും ഉണ്ടാകുമെന്ന്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ഗാങ്‌സറ്റര്‍ ചിത്രമായിരുന്നു ബിഗ് ബി. ഉണ്ണി ആര്‍ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.

ബാല, മംമ്ത മോഹന്‍ദാസ്, ലെന എന്നിവരും ചിത്രത്തില്‍ ഉണ്ട്. ഇപ്പോള്‍ ജാഫര്‍ ഇടുക്കിയും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഷംസുവായാണ് ജാഫര്‍ എത്തുന്നത്.

ചുരുളി, കേശു ഈ വീടിന്റെ ഐശ്വര്യം, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്, ജിന്ന് എന്നീ ചിത്രങ്ങളിലും ജാഫര്‍ ഇടുക്കി വേഷമിടുന്നുണ്ട്.

Top