ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഉപദേശകനായി ജാക് കാലിസ്

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഉപദേശകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസ്. ജനുവരി 14 മുതല്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം കാലിസുമുണ്ടാകും. ശ്രീലങ്കയിൽ വെച്ചാണ് ടെസ്റ്റ്.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ടെസ്റ്റില്‍ 13,289 റണ്‍സും 192 വിക്കറ്റും നേടിയ താരമാണ് 45-കാരനായ കാലിസ്. വിരമിച്ച ശേഷം ദേശീയ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു. ജൊനാഥന്‍ ട്രോട്ട്, മാര്‍ക്കസ് ട്രെസ്‌ക്കോത്തിക് എന്നിവരെ അടുത്ത കാലത്തായി ബാറ്റിങ് കണ്‍സല്‍റ്റന്റുമാരായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചിരുന്നു.

Top