ആളുകളുടെ പെട്ടെന്നുള്ള വിധികല്‍പന എന്നെ ഏറെ വിഷമിപ്പിക്കാറുണ്ട് ; ജാക്വിലിന്‍

ട്ടേറെ ആരാധകരുടെ പ്രിയ താരമാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വേഗം തന്നെ വൈറലാകാറുണ്ട്. ഇങ്ങനെ പ്രശസ്തയായത് കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ജാക്വിലിന്‍.

ഏതെങ്കിലും തരത്തിലുള്ള വിജയം നേടിയ ആരുടെയും മറ്റൊരു വശം കാണാന്‍ ആള്‍ക്കാര്‍ തയ്യാറല്ല. ഞാന്‍ സന്തോഷത്തില്‍ അല്ലെങ്കിലും മുഖത്ത് ചിരിവരുത്തി നില്‍ക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമകരമായ കാര്യം. എപ്പോഴും ചിരിച്ചുകൊണ്ട് ഇരിക്കാന്‍ പറ്റില്ല. കാരണം നമ്മളെല്ലാം മനുഷ്യരാണ് എന്ന് താരം പറയുന്നു.

പല മാനസികാവസ്ഥയിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ ഉയര്‍ച്ച താഴ്ചകളിലൂടെയും നല്ല ദിവസങ്ങളിലൂടെയും മോശം ദിവസങ്ങളിലൂടെയും കടന്നുപോകുന്നു. ചിലപ്പോഴൊക്കെ അത് മറികടക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടതായി വരുമ്പോള്‍ മറ്റുള്ളവര്‍ അത് മനസ്സിലാക്കില്ല, പെട്ടെന്ന് ഒരാളെക്കുറിച്ച് വിധികല്‍പ്പിക്കുകയാണ് ചെയ്യുക. അതാണ് എന്നെ വിഷമിക്കുന്നത്- ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പറയുന്നു.

Top