ഹാപ്പി ബര്‍ത്ത്‌ ഡേ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ; 32ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം

ന്യൂഡല്‍ഹി : തന്റെ 32ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സുജോയ് ഘോഷിന്റെ അലാദിന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മുന്‍ മോഡലും ശ്രീലങ്കന്‍ സുന്ദരിയുമായ ജാക്വലിന്‍ ഇന്ന് തന്റെ 32ാം ജന്മദിനം ആഘോഷിക്കുന്നു.

അലാദിന്‍ ആണ് ഈ സുന്ദരിയുടെ ആദ്യ ചിത്രമെങ്കിലും ഇമ്രാന്‍ ഹാഷ്മിയോടൊപ്പം അഭിനയിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവിയായ മര്‍ഡര്‍ 2 വിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

ഹൗസ്ഫുള്‍ 2, റേസ് 2 എന്നിവയാണ് ജാക്വലിന്റെ കൊമേര്‍ഷ്യല്‍ ഹിറ്റായ ചിത്രങ്ങള്‍. ഈ ചിത്രങ്ങളിലെ അഭിനയത്തിന് ഐ ഐ എഫ് കെ യുടെ മികച്ച സഹനടിക്കുള്ള നോമിനേഷനും താരത്തിന് കിട്ടിയിരുന്നു.

സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച റേസ് 3 യാണ് ജാക്വലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Top