ഒരു രാഷ്ട്രീയ മുന്നണിയോടും പ്രത്യേക ആഭിമുഖ്യം കാണിക്കില്ലെന്ന് യാക്കോബായ സഭ

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക തീരുമാനവുമായി യാക്കോബായ സഭ. ഒരു രാഷ്ട്രീയ മുന്നണിയോടും പ്രത്യേകമായ ആഭിമുഖ്യം കാണിക്കില്ലെന്ന് സഭാ പ്രതിനിധികള്‍ പറഞ്ഞു. സഭക്ക് നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. പള്ളി തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ ആശങ്കയുണ്ട്. സഭയെ ആരാണോ സഹായിക്കുന്നത് അവരെ തിരിച്ച് സഹായിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

പുത്തന്‍കുരിശില്‍ സഭാ വര്‍ക്കിങ് കമ്മറ്റി യോഗത്തിന് ശേഷമാണ് സഭാ പ്രതിനിധികള്‍ മാധ്യമങ്ങളെ കണ്ടത്. സമര പരിപാടിയുമായി മുന്നോട്ട് പോകുന്നതില്‍ കാര്യമില്ല. 8 ജില്ലകളില്‍ സഭയ്ക്ക് സ്വാധീനമുണ്ട്. ഇടത് സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ടായിരുന്നു. അത് പൂര്‍ത്തീകരിക്കപ്പെട്ടില്ല. സര്‍ക്കാരില്‍ ഇപോഴും പ്രതീക്ഷയുണ്ട്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. ബി ജെ പി അടക്കം പ്രശ്‌ന പരിഹാരത്തിന് എത്തിയതില്‍ സന്തോഷമുണ്ടെന്നും സഭ വ്യക്തമാക്കി.

Top