സഭാ തര്‍ക്കം; ഓര്‍ത്തഡോക്‌സ് നിലപാടില്‍ പ്രതിഷേധിച്ച് യാക്കോബായ, ഗവര്‍ണര്‍ക്ക് ഹര്‍ജി

തിരുവനന്തപുരം: ഏറെ വിവാദത്തിലായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിഭാഗം ഗവര്‍ണര്‍ക്ക് ഭീമ ഹര്‍ജി നല്‍കി. ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സഭാ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്തില്‍ യാക്കോബായ വിഭാഗം ഹര്‍ജി നല്‍കിയത്.

മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് അനുമതി നിഷേധിക്കുന്നതിലടക്കം ഇടപെടണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തോളം സഭാപ്രതിനിധികള്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന് സമര്‍പ്പിച്ചത്.

സഭാ തര്‍ക്കത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി യാക്കോബായ വിഭാഗം അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പോലും നടപ്പാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തടസം നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ യാക്കോബായ വിഭാഗം ആരോപിച്ചു.

Top