സഭാ തര്‍ക്കം; വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

orthodox sabha

തിരുവനന്തപുരം: യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തെ തുടര്‍ന്ന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായം തേടുമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.

പ്രതിഷേധ പ്രമേയത്തിന്റെ പകര്‍പ്പ് കേന്ദ്രത്തിനയക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കതോലിക്കാ ബാവ പറഞ്ഞിട്ടുണ്ട്.

മാറി മാറി വന്ന സര്‍ക്കാരുകള്‍ നീതി നടപ്പാക്കുവാന്‍ ഇടപെട്ടിട്ടില്ലെന്ന കാര്യം അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ക്ഷമ ബലഹീനതയായി കാണരുതെന്നും ബാവ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Top