എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കഞ്ചേരി റിമാന്‍ഡില്‍

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ജേക്കബ് വടക്കഞ്ചേരിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ചാണ് ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത്.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Top