തനിക്കെതിരെ ഗൂഢാലോചന ; ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ പരാതിയുമായി ജേക്കബ് തോമസ്

jacob thomas

കൊച്ചി : പാറ്റൂര്‍ കേസ് പരിഗണിച്ച രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ് പരാതി നല്‍കി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്.

ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, ഏബ്രഹാം മാത്യു എന്നിവര്‍ക്കെതിരെയാണു പരാതി. ലോകായുക്ത പയസ് സി. കുര്യാക്കോസിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നും പരാതിയില്‍ പറയുന്നു. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു. ചീഫ് സെക്രട്ടറി മുഖേനയാണു പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുമയച്ചു.

Top