ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് മത്സരിക്കില്ല. . .

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം

അതേസമയം ജേക്കബ് തോമസിനെ അല്ലാതെ മറ്റാരേയും സ്ഥാനാര്‍ത്ഥി ആക്കില്ലെന്നാണ് കിഴക്കമ്പലം ട്വന്റി ട്വന്റി അറിയിച്ചിരിക്കുന്നത്. ചാലക്കുടിയില്‍ മത്സരിക്കാന്‍ വേണ്ടിയാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുവാനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ ജേക്കബ് തോമസ് ഉദ്യാഗസ്ഥന്‍ ആയതിനാല്‍ കേന്ദ്ര തലത്തിലാണ് സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്.

Top