ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്

jacob thomas

കൊച്ചി: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സര്‍ക്കാരിന് തിരിച്ചടി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാള്‍ സസ്‌പെന്‍ഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

അഴിമതിക്കെതിരെ ശബ്ദിച്ചതിനാണ് തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ട്രൈബ്യൂണലിന് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

Top