ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ശ്രീധരന്‍ പിള്ള

sreedharanpilla

കോഴിക്കോട്: ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ഇത് കേരളത്തിനാകെ അപമാനകരമാണെന്നും കേരള സര്‍ക്കാര്‍ വിധി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പറ്റിയ തെറ്റ് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കേസ് നടത്തി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ പിണറായിയും കാനവും നടത്തുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണെന്നും ക്രമസമാധാന നില ഏറ്റവും തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Top