പാലാരിവട്ടം പാലം പണിയിലെ അഴിമതിയ്‌ക്കെതിരെയുള്ള നടപടി സ്വാഗതാര്‍ഹം: ജേക്കബ് തോമസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം പണിയിൽ അഴിമതി കാണിച്ചവർക്കെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ജേക്കബ് തോമസ്.

ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ അഴിമതി ഉണ്ടാകില്ലെന്നും അഴിമതിയിൽ പങ്കുള്ള കരാറുകാർ, രൂപകൽപ്പന ചെയ്യുന്നവർ, പരിശോധിക്കുന്നവർ എന്നിവർക്കെതിരെയും നടപടിയുണ്ടാകണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുന്ന നടപടിയുണ്ടായെങ്കിൽ മാത്രമായിരിക്കും അഴിമതി അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ പാലം നിർമ്മിച്ച കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നി പോൾ, കിറ്റ്‌കോ ഉദ്യോഗസ്ഥൻ തങ്കച്ചൻ എന്നിവർ അറസ്റ്റിലായിരുന്നു. അഴിമതി, ഗൂഢാലോചന,ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

Top